CHUMAR CHITHRANGAL AT KANNOOR
CHUMAR CHITHRANGAL AT KANNOOR
തളിപ്പറമ്പ് ഭാഗത്തെ ഇല്ലങ്ങളില്‍ വടക്കിനിയില്‍ സാധാരണയായി കണ്ടു വരുന്നതാണ് കാലാകാലങ്ങളായി ചുമരില്‍ വരച്ചു വെച്ചിരിക്കുന്ന ചില ചിത്രങ്ങള്‍.ഏതോ മുന്‍ തലമുറ .എപ്പോഴോ വരച്ച അതെ ചിത്രത്തിന് മീതെ വീണ്ടും വീണ്ടും വരയ്ക്കും . ഒരു ആന, പെരുംത്രിക്കൊവിലപ്പന്‍ ( ശിവന്‍ ) വിളക്ക്. കിണ്ടി ഇവ ആണ് സാധാരണ കാണാറ്. ഓരോ വിശേഷങ്ങള്‍ക്കും അത് ഒന്ന് മോടിപിടിപ്പിക്കും. ഇങ്ങനെ എല്ലാ ഭാഗത്തും ഉള്ള ഇല്ലങ്ങളില്‍ ചെയ്യാറുണ്ടോ ? അരിമാവ്. കാവി , കരിപ്പൊടി ഇവ ഒക്കെ ഉപയോഗിച്ചാണ് സാധാരണ വരയ്ക്കുക. ചില ഇല്ലങ്ങളില്‍ വളരെ ഭംഗിയായി വരച്ചു കാണാറുണ്ട് .
No comments:
Post a Comment