പെൻഗ്വിനുകൾ പറക്കാൻ കഴിയാത്ത പക്ഷികളാണു എന്ന് നിങ്ങൾക്കറിയാല്ലോ?പക്ഷേ ഇവക്ക്
വായുവിൽ ഉയർന്ന് നീങ്ങാൻ കഴിയും.വെളളത്തിൽ നിന്ന് 6 അടിവരെ കുതിച്ച് ഉയരാൻ പെൻഗ്വിനുകഴിയും.ഇവർക്ക്
ഒറ്റടിക്ക് 260 മീറ്റർ വരെ ഡൈവ് ചെയ്യാനുള്ള കഴിവുണ്ട്.അന്റാർട്ടിക്കയിലെ ‘ചക്രവർത്തി’എന്നാണു
ഇവയെ വിശേഷിപ്പിക്കുന്നത്.കൊടും ശൈത്യകാലത്ത് അന്റാർട്ടിക്കയിലെ പ്രധാന താമസക്കാർ ഇവരാണു.
മെയ് ആദ്യവാരത്തിലാണു ഇവ മുട്ടയിടുന്നത്.മുട്ടയിട്ടുകഴിഞാൽ ഉടൻ പെൺപെൻഗ്വിൻ
കടലിലേക്ക് മടങ്ങും.കൊടും തണുപ്പുകാലം മുഴുവനും മുട്ടയ്ക്ക് അടയിരിക്കുന്നത് ആൺപെൻഗ്വിനാണു.മുട്ടകളെ
തണുപ്പ് അടുപ്പിക്കാതിരിക്കാൻ ഒരു കാലിൽ എടുത്ത് വച്ചാണു ഇവ അടയിരിക്കുന്നത്.ജൂലായ്
ആകുമ്പോഴേക്കും അമമപെൻഗ്വിനുകൾ എത്തും.
പെൻഗ്വിനുകൾ കൂടുതൽ സമയവും വെള്ളത്തിൽ തന്നെ കഴിച്ച് കൂട്ടാൻ ഇഷ്ടപ്പെടുന്നവരാണു.
പെൻഗ്വിനുകൾ വശനാശഭീഷണി ജീവികളിൽ ഒന്നാണു.ഗാലപ്പഗോസ് പെൻഗ്വിനുകളാണു ഏറ്റവും കൂടുതൽ
വംശനാശം നേരിടുന്നത്
No comments:
Post a Comment