നാവ്
നാവിന്റെ അറ്റത്ത് മധുരവും വശങളിൽ ഉപ്പുരസവും ചവർപ്പും ഏറ്റവും പിന്നിൽ കയ്പ്പുരസവും
അറിയാനുള്ളതാണു എന്നാണു പലരുടേയും ധാരണ എന്നാൽ ഇത് തെറ്റാണു.അമേരിക്കയിലെ ഒരു മനശാസ്ത്രഞനാണു
ഇതിനു പിന്നിൽ അദ്ദേഹത്തിന്റെ പേരു എഡ്വിൻ ജി ബോറിങ്ങ്.അദ്ദേഹത്തിന്റെ 1901-ൽ ജർമൻ
ഭാഷയിൽ പ്രസിദ്ദീകരിച്ച ഒരു ലേഖനം ബോറിങ്ങ് പരിഭാഷപ്പെടുത്തി അതിലാണു നാക്കിന്റെ രുചികളെ
പറ്റിയുളള ഈ വിവരണം.
ഇത് തെറ്റാണെന്ന് നമുക്ക് തന്നെ തെളിയിക്കാവുന്നതേയുള്ളൂ നാക്കിന്റെ അറ്റത്ത്
മധുരമെന്നാണു പറഞ്ഞത് എന്നാൽ കുറച്ച് ഉപ്പെടുത്ത് നാവിന്റെ അറ്റത്ത് വച്ച് നോക്കൂ ഉപ്പുരസം
ഉണ്ടാകുന്നു അല്ലേ…മുകളിൽ പറഞ്ഞപോലെ പറയാൻ കാരണമെന്തെന്നറിയാമോ?ഈ പറഞ്ഞ സ്താനത്തെല്ലാം
അവയറിയാനുള്ള മുകുളങ്ങൾ കൂടുതലാണെന്നേയുള്ളൂ.
No comments:
Post a Comment